സർവം മായയ്ക്ക് ശേഷം ബേബി ഗേളുമായി നിവിൻ, ജനുവരിയിൽ റിലീസ്

Nivin Pauly, Baby Girl Poster, January Release,നിവിൻ പോളി,ബേബി ഗേൾ,ജനുവരി റിലീസ്
അഭിറാം മനോഹർ| Last Modified ഞായര്‍, 11 ജനുവരി 2026 (16:53 IST)
തിരുവനന്തപുരം: 100 കോടി ക്ലബ്ബില്‍ പ്രവേശിച്ച സര്‍വം മായയ്ക്ക് ശേഷം നിവിന്‍ പോളിയുടെ അടുത്ത ചിത്രമായ ബേബി ഗേള്‍ ഉടന്‍ തിയേറ്ററുകളിലെത്തും. ജനുവരിയില്‍ തന്നെ സിനിമ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഗരുഡന്‍ എന്ന സിനിമയിലൂടെ ശ്രദ്ധ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിന്‍ പോളി ഹോസ്പിറ്റല്‍ അറ്റന്‍ഡന്റായ സനല്‍ മാത്യു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ബോബി-സഞ്ജയ് തിരക്കഥയെഴുതിയ ചിത്രം മാജിക് ഫ്രെയിംസ് ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്നത്.

ലിജോമോള്‍ ജോസ്, അഭിമന്യു ഷമ്മി തിലകന്‍, സംഗീത് പ്രതാപ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ചിത്രത്തിന് ഫൈസ് സിദ്ദിക്ക് ഛായാഗ്രഹണവും ജെയിക്‌സ് ബജോയ് സംഗീതവും ശൈജിത് കുമാരന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ത്രില്ലര്‍ വിഭാഗത്തിലാണ് സിനിമ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :