'പ്രണവിന് ഒന്നും ചെയ്യാനില്ല, ഹൃദയത്തിനുശേഷം വര്‍ഷങ്ങള്‍ക്കുശേഷം അവന്‍ ചെയ്യേണ്ട സിനിമയല്ല'; തുറന്നുപറഞ്ഞ് ധ്യാന്‍ ശ്രീനിവാസന്‍

varshangalkku shesham Pranav,Dhyan,Kalyani,Nivin,Aju,Basil
varshangalkku shesham Pranav,Dhyan,Kalyani,Nivin,Aju,Basil
കെ ആര്‍ അനൂപ്| Last Modified വെള്ളി, 26 ഏപ്രില്‍ 2024 (09:12 IST)
ഹൃദയത്തിനുശേഷം പ്രണവ് മോഹന്‍ലാല്‍ ചെയ്യേണ്ട സിനിമയല്ല വര്‍ഷങ്ങള്‍ക്കുശേഷം എന്ന് ധ്യാന്‍ ശ്രീനിവാസന്‍. സിനിമയില്‍ പ്രണവിന് ഒന്നും ചെയ്യാനില്ലെന്നും എന്തുകൊണ്ടാകും പ്രണവ് ഇത് കമ്മിറ്റ് ചെയ്തതെന്ന് താന്‍ ആലോചിച്ചിട്ടുണ്ടെന്നും നടന്‍ പറയുന്നു.

ഇതൊരു വിനീത് ശ്രീനിവാസന്‍ ചിത്രം അല്ലെങ്കില്‍ പ്രണവ് ഇത് തെരഞ്ഞെടുക്കലായിരുന്നു എന്നാണ് തന്റെ വിശ്വാസം എന്നുകൂടി ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

'ഹൃദയത്തിന് ശേഷം രണ്ടുവര്‍ഷം കഴിഞ്ഞാണ് അപ്പു ക്യാമറയ്ക്ക് മുന്നില്‍ വന്ന് നില്‍ക്കുന്നത്. അത് അത്ര എളുപ്പമുള്ള കാര്യമല്ല. കാരണം മലയാളം വായിക്കാനും എഴുതാനും അറിയാത്ത ഒരാള്‍. ഈ സ്ഥലവും ഈ കഥയും പശ്ചാത്തലവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാള്‍. കൂത്തുപറമ്പ് എന്നൊരു സ്ഥലം ഉണ്ടെന്ന് പോലും അറിയാത്ത ഒരാള്‍. അങ്ങനെ ഒരാള്‍ ഒരു സിനിമയില്‍ വന്ന് അഭിനയിക്കുമ്പോള്‍ അയാള്‍ക്ക് എന്തുമാത്രം സംശയങ്ങള്‍ ഉണ്ടാകും. ഹൃദയത്തില്‍ നിന്ന് വര്‍ഷങ്ങള്‍ക്ക് ശേഷത്തിലേക്ക് എത്തുമ്പോള്‍ പ്രണവിന്റെ ഗ്രോത്ത് ശരിക്കും ഭയങ്കരമാണ്. ഒരു പിടി അല്ലെങ്കില്‍ ഒരു രണ്ടു പിടി കിട്ടിയിട്ടുണ്ടെന്ന് ഞാന്‍ പറയുള്ളൂ. ചില ഇമോഷണല്‍ സീന്‍സും പരിപാടിയും എല്ലാം കണ്ടാല്‍ അത് മനസ്സിലാവും.

അതൊക്കെ ചെയ്യാന്‍ ഒറ്റക്കാരണമേയുള്ളൂ വിനീത് ശ്രീനിവാസന്‍. എന്നോട് പ്രണവ് അത് ഡിസ്‌കസ് ചെയ്തിട്ടില്ല. പക്ഷേ ഉള്ളില്‍ ഒരു സാധനം ഉണ്ട്. എനിക്കത് മനസ്സിലായി. ഏട്ടന് വേണ്ടിയാണ് ഇത് ചെയ്യുന്നതെന്ന്. കാരണം ഹൃദയത്തിനുശേഷം വര്‍ഷങ്ങള്‍ക്കുശേഷം പ്രണവ് ചെയ്യേണ്ട ഒരു സിനിമയായി എനിക്ക് തോന്നിയിട്ടില്ല. കാരണം പ്രണവിന് ഒന്നും ചെയ്യാനില്ല. ഞാന്‍ ആലോചിച്ചിട്ടുണ്ട് എന്തുകൊണ്ടാകും പ്രണവ് ഇത് കമ്മിറ്റ് ചെയ്തതെന്ന്. ഇതൊരു വിനീത് ശ്രീനിവാസന്‍ ചിത്രം അല്ലെങ്കില്‍ പ്രണവ് ഇത് തെരഞ്ഞെടുക്കലായിരുന്നു എന്നാണ് എന്റെ വിശ്വാസം ധ്യാന്‍ പറഞ്ഞു.',-ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :