താഴേക്ക്... ഒരുകോടി പോലും നേടാനായില്ല!'വര്‍ഷങ്ങള്‍ക്കു ശേഷം' കളക്ഷന്‍ റിപ്പോര്‍ട്ട്

Varshangalkku Shesham Movie
Varshangalkku Shesham Movie
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 25 ഏപ്രില്‍ 2024 (15:11 IST)
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യ്ത 'വര്‍ഷങ്ങള്‍ക്കു ശേഷം' റിലീസ് ചെയ്ത് രണ്ടാം ആഴ്ച പിന്നിട്ട് പ്രദര്‍ശനം തുടരുകയാണ്.ഈദ്-വിഷു സീസണില്‍ റിലീസ് ചെയ്ത ചിത്രം പതിനാലാം ദിവസം 85 ലക്ഷം രൂപ നേടി.

റിലീസ് ചെയ്ത് ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്ത്യയില്‍ നിന്ന് 31.93 കോടി രൂപ നേടി.

ഏപ്രില്‍ 24 ബുധനാഴ്ച, ചിത്രം 19.55% മലയാളം ഒക്യുപന്‍സി രേഖപ്പെടുത്തി.


ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 69 കോടി രൂപയാണ്. 33 കോടി രൂപയാണ് ചിത്രം വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് നേടിയത്.വിനീത് ശ്രീനിവാസന്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രണവ് മോഹന്‍ലാലിനും ധ്യാന്‍ ശ്രീനിവാസിനും ഒപ്പം നിവിന്‍ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

അജു വര്‍ഗീസ്, കല്യാണി പ്രിയദര്‍ശന്‍, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മെറിലാന്‍ഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തീയറ്ററുകളില്‍ എത്തിക്കുന്നത്. റെക്കോര്‍ഡ് തുകക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സും ഓവര്‍സീസ് റൈറ്റ്‌സും വിറ്റുപോയത്. കല്യാണ്‍ ജ്വല്ലേഴ്‌സാണ് ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :