20 കോടിക്ക് മുകളില്‍ കളക്ഷന്‍,'ഗില്ലി' റി റിലീസ് ആഘോഷമാക്കി ആരാധകര്‍

Ghilli
കെ ആര്‍ അനൂപ്| Last Modified വ്യാഴം, 25 ഏപ്രില്‍ 2024 (13:52 IST)
Ghilli
ഗില്ലി റി റിലീസ് ആഘോഷമാക്കുകയാണ് വിജയ് ആരാധകര്‍. പുതിയൊരു സിനിമ തിയേറ്ററുകളില്‍ എത്തിയ പ്രതീതിയാണ് അവര്‍ക്ക്. തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ഏപ്രില്‍ 20ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം തന്നെ 20 കോടി ആഗോള കളക്ഷന്‍ നേടി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇലക്ഷന്‍ കാലത്ത് പുതിയ റിലീസുകള്‍ ഇല്ലാത്തതും തമിഴ്‌നാട്ടില്‍ മലയാള സിനിമകളുടെ ഡബ്ബിങ് പതിപ്പുകള്‍ വിജയം നേടുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്. ഈ പ്രതിസന്ധി പരിഹരിക്കാനാണ് തിയറ്റര്‍ ഉടമകള്‍ റിലീസ് റീ റിലീസ് ആരംഭിച്ചത്.


20 വര്‍ഷങ്ങള്‍ക്കിപ്പുറവും സിനിമയ്ക്ക് ഗംഭീര വരവേല്‍പ്പ് ലഭിച്ചതില്‍ വിതരണക്കാരും സംവിധായകന്‍ ധരണിയും വിജയ്‌യെ നേരിട്ടു കണ്ട് അഭിനന്ദനം അറിയിച്ചിരുന്നു.

2004ല്‍ എ.എം. രത്‌നം നിര്‍മിച്ച് ധരണി സംവിധാനം ചെയ്ത ചിത്രമാണ് ഗില്ലി. തൃഷ-വിജയ് ജോഡികളുടെ പ്രകടനമാണ് ആരാധകരെ ആകര്‍ഷിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :