മോഹന്‍ലാലിന്റെ മക്കള്‍, പ്രണവിന് പിറന്നാള്‍ ആശംസകളുമായി ആന്റണി പെരുമ്പാവൂര്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 ജൂലൈ 2021 (10:18 IST)

പ്രണവ് മോഹന്‍ലാലിന്റെ 31-ാം പിറന്നാളാണ് ഇന്ന്. അടുത്ത സുഹൃത്തുക്കളും ആരാധകരും നടന് രാവിലെ മുതലേ ആശംസകള്‍ നേര്‍ന്നു.
13ജൂലൈ 1990നാണ് പ്രണവ് ജനിച്ചത്. ഇപ്പോളിതാ പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് ആന്റണി പെരുമ്പാവൂര്‍. സ്‌നേഹത്തോടെ അപ്പു എന്ന് വിളിച്ചുകൊണ്ടാണ് പ്രണവിന് അദ്ദേഹം ആശംസ നേര്‍ന്നത്. വിസ്മയയ്‌ക്കൊപ്പം പ്രണവ് നില്‍ക്കുന്ന ഒരു ചിത്രവും ആന്റണി പെരുമ്പാവൂര്‍ പങ്കുവെച്ചു.
ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം റിലീസിനായി കാത്തിരിക്കുകയാണ് പ്രണവ്.ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമായ ഹൃദയത്തില്‍ നായകന്‍ പ്രണവ് ആണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :