ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി രേവതിയുടെ പ്രായം അറിയാമോ?

രേണുക വേണു| Last Updated: വ്യാഴം, 8 ജൂലൈ 2021 (15:04 IST)
മലയാളത്തിലും തമിഴിലുമായി നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ അഭിനയിച്ച താരമാണ് രേവതി. പ്രിയദര്‍ശന്‍ ചിത്രം കിലുക്കത്തിലെ പ്രകടനം മാത്രം മതി രേവതിയുടെ അഭിനയമികവ് മനസിലാക്കാന്‍. രേവതി ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. 1966 ജൂലൈ എട്ടിനാണ് രേവതി ജനിച്ചത്. ഇപ്പോള്‍ താരത്തിന് 55 വയസ്സായി. ആശാ എന്നാണ് രേവതിയുടെ യഥാര്‍ഥ പേര്. തമിഴ്, മലയാളം എന്നിവയ്ക്ക് പുറമേ തെലുങ്ക്, ഹിന്ദി ഭാഷകളിലും രേവതി അഭിനയിച്ചിട്ടുണ്ട്. കിലുക്കം, ദേവാസുരം, മയാമയൂരം, വരവേല്‍പ്പ്, അദ്വൈദം, നന്ദനം എന്നിവയാണ് രേവതിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട മലയാള സിനിമകള്‍.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :