ഫോട്ടോഗ്രാഫറായി പ്രണവ്, അപ്പുവിന് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍, ഹൃദയം ഫസ്റ്റ് ലുക്ക്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 13 ജൂലൈ 2021 (10:13 IST)

മോഹന്‍ലാലിനെപ്പോലെ അഭിനയത്തിന് പാത പിന്തുടരുകയാണ് പ്രണവും. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രത്തിലാണ് നടന്‍ ഒടുവിലായി അഭിനയിച്ചത്. ചിത്രത്തിലെ പ്രണവിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കി മോഹന്‍ലാല്‍. മകന് പിറന്നാളാശംസകള്‍ നേര്‍ന്നു കൊണ്ടാണ് അദ്ദേഹം പോസ്റ്റര്‍ പങ്കുവെച്ചത്. അതില്‍ വലിയ സന്തോഷമുണ്ടെന്നും ലാല്‍ പറയുന്നു.


'പ്രണവിന്റെ വരാനിരിക്കുന്ന ചിത്രമായ ഹൃദയത്തിന്റെ ഈ പോസ്റ്റര്‍ എല്ലാവരുമായും പങ്കിടുന്നതില്‍ സന്തോഷമുണ്ട്.ജന്മദിനാശംസകള്‍ അപ്പു. നിനക്കും മുഴുവന്‍ ടീമിനും ആശംസകള്‍ നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ.'- മോഹന്‍ലാല്‍ കുറിച്ചു.
ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമെന്ന പ്രത്യേകത കൂടി ഉണ്ട് ഹൃദയത്തിന്.പ്രണവിന്റെ മൂന്നാമത്തെ ചിത്രവും കല്യാണിയുടെ രണ്ടാമത്തെ മലയാള ചിത്രംകൂടിയാണിത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :