'എനിക്കേറ്റവും പ്രിയപ്പെട്ടവന്‍'; രണ്‍വീറിന്റെ ജന്മദിനം ആഘോഷിച്ച് ദീപിക, വീഡിയോ

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 7 ജൂലൈ 2021 (14:22 IST)

ബോളിവുഡിലെ രസികന്‍ താരദമ്പതിമാരാണ് ദീപികയും രണ്‍വീറും.തന്റെ ഭര്‍ത്താവ് രണ്‍വീര്‍ സിംഗിന്റെ പിറന്നാള്‍ വ്യത്യസ്തമായിരുന്നു നടി ആഘോഷിച്ചത്. ഇന്‍സ്റ്റാഗ്രാമില്‍ ശ്രദ്ധേയമായി മാറിയ ഒരു ഡയലോഗ് മാഷപ്പിന് നൃത്തം ചെയ്തുകൊണ്ടാണ് ദീപിക രണ്‍വീറിന്റെ സന്തോഷത്തില്‍ പങ്കാളിയായത്.
 
എനിക്കേറ്റവും പ്രിയപ്പെട്ട വ്യക്തിക്ക് പിറന്നാള്‍ ആശംസകള്‍ എന്ന് കുറിച്ചുകൊണ്ടാണ് ദീപിക വീഡിയോ പങ്കുവെച്ചത്.  
രണ്‍വീറിന്റെ ജന്മദിനത്തില്‍ കരണ്‍ ജോഹര്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചു.'റോക്കിഓര്‍ റാണി കി പ്രേം കഹാനി' എന്നാണ് സിനിമയുടെ പേര്.
ആലിയ ഭട്ട്,ധര്‍മ്മേന്ദ്ര, ജയ ബച്ചന്‍, ഷബാന അസ്മി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :