1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Prabhudeva to tie the knot again

പ്രഭുദേവ വീണ്ടും വിവാഹിതനാകുന്നു, വധു സഹോദരിയുടെ പുത്രി?

വിവാഹം
നടനും സംവിധായകനും നൃത്ത സംവിധാകനുമായ പ്രഭുദേവ വീണ്ടും വിവാഹം കഴിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. പ്രഭുദേവയുടെ ആദ്യ വിവാഹവും പ്രണയവും വിവാഹമോചനവുമെല്ലാം നേരത്തെ ഗോസിപ്പ് കോളങ്ങളിൽ വാർത്തയായിരുന്നു.
 
റംലത്തായിരുന്നു പ്രഭുദേവയുടെ ആദ്യഭാര്യ. ഈ ബന്ധത്തിൽ രണ്ട് ആൺമക്കളുണ്ട്. തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയുമായി പ്രണയത്തിലായതോടെ റംലത്തിൽ നിന്ന് പ്രഭുദേവ വിവാഹമോചനം നേടി. എന്നാൽ ആ ബന്ധം അധികകാലം നീണ്ടുനിന്നില്ല.ഇപ്പോഴിത പ്രഭുദേവ വീണ്ടും വിവാഹം ചെയ്യാൻ പോകുന്നുവെന്ന വാർത്തകളാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
 
സഹോദരിയുടെ മകളുമായി താരം പ്രണയത്തിലാണെന്നും വിവാഹം ഉടനുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.എന്നാൽ ഈ വാർത്തകൾക്ക് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ബോളിവുഡിലെ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് പ്രഭുദേവ ഇപ്പോൾ. രാധേ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സൽമാൻ ഖാൻ ആണ് നായകൻ. കൂടാതെ പ്രഭുദേവ കേന്ദ്രകഥാപാത്രത്തിലെത്തുന്ന അഞ്ചോളം ചിത്രങ്ങൾ അണിയറയിലുമുണ്ട്.
അടുത്ത ലേഖനം
ഹിന്ദുവിരുദ്ധമായ ഇത്തരം പ്ലാറ്റ്‌ഫോമുകൾ നമ്മുടെ രാജ്യത്ത് വേണ്ട, ട്വിറ്റർ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കങ്കണയുടെ ട്വീറ്റ്