1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Wedding photoshot

വിവാഹത്തിനു മുന്‍പുള്ള ഫോട്ടോ ഷൂട്ട്; വധുവും വരനും കാവേരിയില്‍ മുങ്ങി മരിച്ചു

Death
വിവാഹത്തിനു മുന്‍പുള്ള ഫോട്ടോ ഷൂട്ട് എടുക്കുന്നതിനിടെ വധുവും വരനും കാവേരിയില്‍ മുങ്ങി മരിച്ചു. മൈസൂര്‍ സ്വദേശികളായ ചന്ദ്രു(28), ശശികല(20) എന്നിവരാണ് മരിച്ചത്. തലക്കാട് കാവേരി പ്രദേശത്ത് ഇവര്‍ ഒരു റിസോട്ടില്‍ ഫോട്ടോ ഷൂട്ടിനായി ബോട്ട് ചോദിച്ചിരുന്നെങ്കിലും കിട്ടിയുന്നില്ല.
 
ഇതേത്തുടര്‍ന്ന് ഒരു വള്ളം സംഘടിപ്പിച്ച് ഫോട്ടോ ഷുട്ടു നടത്തുകയായിരുന്നു. വരന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ വള്ളം മറിയുകയായിരുന്നു. രണ്ടുപേര്‍ക്കും നീന്താന്‍ അറിയാത്തതിനാല്‍ മുങ്ങിമരിക്കുകയായിരുന്നു. വള്ളക്കാരന്‍ നീന്തി രക്ഷപ്പെട്ടു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി സിഎം രവീന്ദ്രന്റെ ജീവന് ഭീഷണി: സുരക്ഷ ഒരുക്കണമെന്ന് കെ സുരേന്ദ്രന്‍