സായി പല്ലവിയുടെ 'ലവ് സ്റ്റോറി' തിയറ്റര്‍ റിലീസിന്, ട്രെയിലര്‍ ശ്രദ്ധ നേടുന്നു
കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 13 സെപ്‌റ്റംബര്‍ 2021 (14:58 IST)
സായി പല്ലവി- നാഗ ചൈതന്യ ടീമിന്റെ വരാനിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് 'ലവ് സ്റ്റോറി'.സെപ്റ്റംബര്‍ 24ന് തിയറ്ററുകളില്‍ എത്താനിരിക്കെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു.
ഡാന്‍സിനും പ്രണയത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന ചിത്രമാണ് ലവ് സ്റ്റോറി.നാഗ ചൈതന്യയും സായി പല്ലവിയും ഒരുമിച്ചുള്ള ഡാന്‍സ് രംഗങ്ങള്‍ ട്രെയിലറില്‍ കാണാനാകും. ഇരുവരുടെയും പ്രണയവും ഒളിച്ചോട്ടവും എല്ലാമാണ് സിനിമ പറയുന്നത് എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
ഇരുവരുടെയും പ്രണയവും ഒളിച്ചോട്ടവുമൊക്കെയാണ് ചിത്രം പങ്കുവയ്ക്കുന്നത്.
ഏഷ്യന്‍ സിനിമാസ്, അമിഗോസ് ക്രിയേഷന്‍സ്, ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.