ആരാണ് വിക്രമാദിത്യ? 'രാധേ ശ്യാം' ക്യാരക്ടര്‍ ടീസര്‍ പുറത്തിറങ്ങി

കെ ആര്‍ അനൂപ്| Last Modified ശനി, 23 ഒക്‌ടോബര്‍ 2021 (11:49 IST)

ഇന്ന് പ്രഭാസിന്റെ ജന്മദിനമാണ്. അദ്ദേഹത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് 'രാധേ ശ്യാം' ടീം രണ്ടാമത്തെ ടീസര്‍ പുറത്തിറക്കി. ആരാണ് വിക്രമാദിത്യ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നതാണ് ടീസര്‍. പ്രഭാസിന്റെ കഥാപാത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ടീസറില്‍ കാണാം.
ഒരു പതിറ്റാണ്ടിന് ശേഷം പ്രഭാസ് റൊമാന്റിക് വേഷം കൈകാര്യം ചെയ്യുന്ന ചിത്രമെന്ന ഖ്യാതിയോടെയാണ് രാധേശ്യാം ഒരുങ്ങുന്നത്.

പൂജാ ഹെഗ്ഡെയും പ്രഭാസും താരജോഡികളായി ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് രാധേശ്യാം. പ്രമുഖ സംവിധായകന്‍ രാധാകൃഷ്ണകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം യുവി ക്രിയേഷന്റെ ബാനറില്‍
വംസി, പ്രമോദ് എന്നിവരാണ് നിര്‍മ്മിക്കുന്നത്. ചിത്രം പൊങ്കല്‍ ദിവസമായ ജനുവരി 14 ന് പ്രദര്‍ശനത്തിന് എത്തും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :