1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. power star

'പവര്‍സ്റ്റാര്‍' അപ്‌ഡേറ്റ്, ട്രെയിലര്‍ നാളെ, പുതിയ വിവരങ്ങള്‍

പവര്‍സ്റ്റാര്‍
കേരളത്തിലും കര്‍ണാടകയിലും ആയി നടക്കുന്ന മയക്കുമരുന്ന് മാഫിയയുടെ കഥയാണ് പവര്‍ സ്റ്റാര്‍ എന്ന ഒമര്‍ ലുലു ചിത്രം പറയുന്നത്. ബാബു ആന്റണി കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയുടെ ട്രെയിലര്‍ നാളെ രാത്രി 8 മണിക്ക് പുറത്തിറങ്ങും. ഇപ്പോഴിതാ സിനിമയെ കുറിച്ച് ഒരു അപ്‌ഡേറ്റ് സംവിധായകന്‍ നല്‍കി.
 
പവര്‍ സ്റ്റാര്‍ സെക്കന്‍ഡ് ഷെഡ്യൂള്‍ സെപ്റ്റംബറില്‍ ആരംഭിക്കുമെന്ന് ഒമര്‍ ലുലു. ഈ വര്‍ഷം തന്നെ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. 
 
റിയാസ് ഖാന്‍, അബു സലിം, ബാബു രാജ് തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ എത്തുന്ന ചിത്രത്തില്‍ നായികമാര്‍ ഇല്ല. ഡെന്നിസ് ജോസഫ് ഒരിടവേളക്ക് ശേഷം തിരക്കഥ രചിക്കുന്ന ഈ ചിത്രത്തില്‍ ഹോളിവുഡില്‍ നിന്നും താരങ്ങള്‍ അഭിനയിക്കാന്‍ എത്തുന്നുണ്ട്. ബാബു ആന്റണിയുടെ ഇടി കാണാനായി ആരാധകരും കാത്തിരിക്കുകയാണ്. 
അടുത്ത ലേഖനം
കമ്മട്ടിപ്പാടം കണ്ടപ്പോൾ മുതൽ മണികണ്ഠൻ ആചാരിയ്‌ക്കൊപ്പം വർക്ക് ചെയ്യണമെന്നാഗ്രഹിച്ചതാണ്: ലാൽ ജോസ്