മോഹന്‍ലാലിനൊപ്പം ഒരു എന്റര്‍ടെയ്നര്‍,ഒമര്‍ ലുലുവിന്റെ ആഗ്രഹം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 20 ജൂണ്‍ 2022 (15:11 IST)

മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്യാന്‍ കൊതിക്കാത്ത മലയാള സംവിധായകര്‍ കുറവായിരിക്കും. അദ്ദേഹത്തെ നായകനാക്കി ഒരു ചിത്രം ചെയ്യണമെന്ന് സംവിധായകന്‍ ഒമര്‍ ലുലു.

തനിക്കൊരു എന്റര്‍ടെയ്നര്‍ ചിത്രം ചെയ്യണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറയുന്നു.ഛോട്ടാ മുംബൈ പോലുള്ള പടങ്ങളാണ് തനിക്ക് മോഹന്‍ലാലിനെ വെച്ച് എടുക്കേണ്ടതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

ഒമര്‍ ലുലുവിന്റെ പവര്‍ സ്റ്റാര്‍ ഒരുങ്ങുകയാണ്.ഡെന്നീസ് ജോസഫിന്റെതാണ് തിരക്കഥ. മുഴുനീള ആക്ഷന്‍ ചിത്രമാണ്. ബാബു ആന്റണിയാണ് നായകന്‍..


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :