കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 23 ജൂണ്‍ 2022 (15:14 IST)
ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പവര്‍ സ്റ്റാര്‍ ഒരുങ്ങുകയാണ്. ബാബു ആന്റണി കേന്ദ്രകഥാപാത്രമായി എത്തുന്ന സിനിമയുടെ ട്രെയിലര്‍ ജൂലൈ 8ന് രാത്രി 8 മണിക്ക് പുറത്തിറങ്ങും. പവര്‍ സ്റ്റാര്‍ 100 കോടി ക്ലബ്ബില്‍ കയറട്ടെ എന്ന് പറഞ്ഞ ആരാധകന് രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകന്‍.
'സത്യസന്ധമായ ഒരു 40 കോടി Club,പവര്‍ സ്റ്റാര്‍ 100 കോടി ക്ലബ്ബില്‍ കയറേണ്ട.
ആകെ നാല് കോടി ബഡ്ജറ്റില്‍ ചെയ്യുന്ന പവര്‍ സ്റ്റാര്‍ 100 കോടി ക്ലബ്ബില്‍ കയറിയാല്‍ എനിക്ക് അഹങ്കാരം വരും. അതുകൊണ്ട് സത്യസന്ധമായ 40 കോടി ക്ലബ് മതി.'-ഒമര്‍ ലുലു കുറിച്ചു.
റിയാസ് ഖാന്‍, അബു സലിം, ബാബു രാജ് തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ എത്തുന്ന ചിത്രത്തില്‍ നായികമാര്‍ ഇല്ല. ഡെന്നിസ് ജോസഫ് ഒരിടവേളക്ക് ശേഷം തിരക്കഥ രചിക്കുന്ന ഈ ചിത്രത്തില്‍ ഹോളിവുഡില്‍ നിന്നും താരങ്ങള്‍ അഭിനയിക്കാന്‍ എത്തുന്നുണ്ട്. ബാബു ആന്റണിയുടെ ഇടി കാണാനായി ആരാധകരും കാത്തിരിക്കുകയാണ്.