1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Poornima Indrajith Onam Photos

Poornima Indrajith: പ്രായത്തെ തോല്‍പ്പിക്കുന്ന ലുക്ക്; സെറ്റ് സാരിയില്‍ അതീവ ഗ്ലാമറസായി പൂര്‍ണിമ ഇന്ദ്രജിത്ത്

സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ പൂര്‍ണിമ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്

Poornima Indrajith Onam Photos
Poornima Indrajith: സെറ്റ് സാരിയില്‍ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. ഏറെ സുന്ദരിയായാണ് പൂര്‍ണിമയെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. 
 
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ പൂര്‍ണിമ തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. രഘുനാഥ് പാലേരി എഴുതി സംവിധാനം ചെയ്ത ഒന്ന് മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തില്‍ ബാലതാരമായാണ് പൂര്‍ണിമയുടെ സിനിമ അരങ്ങേറ്റം.
പല സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്ത പൂര്‍ണിമ കാതലുക്ക് മരൈദെ എന്ന തമിഴ് ചിത്രത്തിലും കോട്ടന്‍ മേരി എന്ന ഇംഗ്ലീഷ് ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ കോബാട്ട് ബ്ലൂ എന്ന ഹിന്ദി ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധ നേടിയിരുന്നു.
 
അവതാരികയായും വിധികര്‍ത്താവായുമെല്ലാം 1998 മുതല്‍ ഇങ്ങോട്ടുള്ള രണ്ട് പതിറ്റാണ്ടിലേറെക്കാലം സജീവമായി നില്‍ക്കുന്നയാളാണ് പൂര്‍ണിമ. തമിഴ്, മലയാളം ടെലിവിഷന്‍ സീരിയലുകളിലും വേഷമിട്ട പൂര്‍ണിമ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് എന്ന നിലയിലും തിളങ്ങിയിട്ടുണ്ട്.
അടുത്ത ലേഖനം
Mythili: 'ഞാന്‍ അമ്മയാകാന്‍ പോകുന്നു'; സന്തോഷവാര്‍ത്തയുമായി നടി മൈഥിലി