കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് നടന്‍ ശരത് ഹരിദാസ്, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 9 സെപ്‌റ്റംബര്‍ 2022 (12:57 IST)
നടന്‍ ശരത് ഹരിദാസ് 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' എന്ന ഇന്ദ്രജിത്ത് ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. ഷൂട്ടിംഗ് തിരക്കില്‍ നിന്ന് തല്‍ക്കാലം ഇടവേളയെടുത്ത് കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കുകയാണ് താരം.

മഞ്ജുവാണ് നടന്റെ ഭാര്യ. രണ്ട് പെണ്‍കുട്ടികളാണ് ശരത്തിന്.വേദ എന്നാണ് ആദ്യത്തെ കുട്ടിയുടെ പേര്.ഇളയ മകള്‍ ധ്യാന.
ഇന്ദ്രജിത്തിനെ കൂടാതെ സിനിമയില്‍ നൈല ഉഷ, ബാബുരാജ്, സരയു മോഹന്‍, പ്രകാശ് രാജ് എന്നീ താരനിര അണിനിരക്കുന്നു.

സനല്‍ ദേവനാണ് 'കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍' സംവിധാനം ചെയ്യുന്നത്.

അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രഹണവും മന്‍സൂര്‍ മുത്തുട്ടി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.

രഞ്ജിന്‍ രാജ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :