കെ ആര്‍ അനൂപ്|
Last Modified വെള്ളി, 7 ഒക്‌ടോബര്‍ 2022 (15:03 IST)
മണിരത്നം സംവിധാനം ചെയ്ത 'പൊന്നിയിന്‍ സെല്‍വന്‍' രണ്ടാം വാരത്തിലേക്ക് കടന്നു. സിനിമയുടെ ആഗോള കളക്ഷന്‍ 340 കോടി രൂപയിലെത്തി.
യുകെ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളില്‍ ഏറ്റവും അധികം കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമായി മാറി 'പൊന്നിയിന്‍ സെല്‍വന്‍'.തമിഴ്നാട് ബോക്സ് ഓഫീസില്‍ ഏറ്റവും വേഗത്തില്‍ 100 കോടിയിലെത്തിയ സിനിമ കൂടിയായി മാറി മണിരത്നം ചിത്രം. 125 കോടി രൂപയാണ് കോളിവുഡില്‍ നിന്നുള്ള കളക്ഷന്‍.