പത്തൊമ്പതാം നൂറ്റാണ്ടില്‍ നിന്ന് ഒഴിവാക്കിയ ഗാനം,സിനിമയില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍ ഒരുപാട് സങ്കടമുണ്ടെന്ന് പന്തളം ബാലന്‍, വീഡിയോ
കെ ആര്‍ അനൂപ്|
Last Updated:
തിങ്കള്‍, 3 ഒക്‌ടോബര്‍ 2022 (09:13 IST)
വിനയന്‍ സംവിധാനം ചെയ്ത പത്തൊന്‍പതാം നൂറ്റാണ്ടില്‍ താന്‍ പാടിയ ഗാനം ഒഴിവാക്കിയെന്ന് ആരോപിച്ച് ഗായകന്‍ പന്തളം ബാലന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ പാട്ട് യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുകയാണ് നിര്‍മാതാക്കള്‍. എന്നാല്‍ ഗാനം സിനിമയില്‍ ഉള്‍പ്പെടുത്താത്തതില്‍ തനിക്ക് ഒരുപാട് സങ്കടം ഉണ്ടെന്ന് പന്തളം ബാലന്‍ പറയുന്നു.
' പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയില്‍ ഞാന്‍ പാടിയ പാട്ടാണ് ഇത്. നിങ്ങളെല്ലാവരും കേള്‍ക്കണം. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണം. ഈ ഗാനം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ ഓരോരുത്തരും പരിശ്രമിക്കണം.. എല്ലാവരും ഷെയര്‍ ചെയ്യണം... ഒരുപാട് സങ്കടമുണ്ട് എനിക്ക് ഈ ഗാനം സിനിമയില്‍ ഉള്‍പ്പെടുത്താതിരുന്നതില്‍'-പന്തളം ബാലന്‍ കുറിച്ചു.