1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Point Range

മുഖത്താകെ രക്തം,ആക്ഷന്‍ ത്രില്ലറുമായി അപ്പാനി ശരത്,'പോയിന്റ് റേഞ്ച്' ചിത്രീകരണം പുരോഗമിക്കുന്നു

'പോയിന്റ് റേഞ്ച്'
അപ്പാനി ശരത്തിനെ കേന്ദ്ര കഥാപാത്രമാക്കി സൈനു ചാവക്കാടന്‍ സംവിധാനം ചെയ്യുന്ന 'പോയിന്റ് റേഞ്ച്' ചിത്രീകരണം പുരോഗമിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളായി റിലീസ് ചെയ്യാനാണ് തീരുമാനം. 
റിയാസ് ഖാന്‍, ഹരീഷ് പേരടി, മുഹമ്മദ് ഷാരിക്, സനല്‍ അമാന്‍, ജോയി ജോണ്‍ ആന്റണി, ഷഫീക് റഹ്‌മാന്‍ ,ആരോള്‍ ഡാനിയേല്‍, അരിസ്റ്റോ സുരേഷ്, ചാര്‍മിള, ഡയാന ഹമീദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ആക്ഷന്‍ ത്രില്ലര്‍ സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ കാണാം .മിഥുന്‍ സുബ്രനിന്റെ കഥയ്ക്ക് ബോണി അസ്സനാര്‍ തിരക്കഥ ഒരുക്കുന്നു.ടോണ്‍സ് അലക്‌സ് ഛായാഗ്രഹണവും ചിത്രസംയോജനം ടോണ്‍സ് അലക്‌സും നിര്‍വഹിക്കുന്നു.ഷിജി മുഹമ്മദ്, ശരത്ത് അപ്പാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 
 
 
 
 
 
 
അടുത്ത ലേഖനം
സൈക്കോളജിക്കല്‍ ത്രില്ലറുമായി ഐശ്വര്യ രാജേഷ്, 'മാണിക്ക്' വരുന്നു