ഉണ്ണി മുകുന്ദന്റെ തെലുങ്ക് റിലീസ്,'യശോദ' അപ്‌ഡേറ്റ്
കെ ആര്‍ അനൂപ്|
Last Modified വെള്ളി, 4 നവംബര്‍ 2022 (10:08 IST)
ഉണ്ണി മുകുന്ദന്റെ തെലുങ്ക് ചിത്രമാണ് യശോദ.നടി സാമന്ത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ നവംബര്‍ 11 ന് തിയറ്ററുകളില്‍ ണ്‍ എത്തും. ആക്ഷന്‍ പവര്‍ പാക്ക്ഡ് ട്രെയിലര്‍ കഴിഞ്ഞ ആഴ്ച പുറത്തിറങ്ങി. സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. യു/എ സര്‍ട്ടിഫിക്കറ്റാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.
സാമന്ത ചെയ്ത ആക്ഷന്‍ സീക്വന്‍സുകള്‍ അടങ്ങിയ മേക്കിംഗ് വീഡിയോ ഈയടുത്ത് പുറത്തുവന്നിരുന്നു.
ഹോളിവുഡ് സ്റ്റണ്ട് മാസ്റ്റര്‍ യാനിക്ക് ബെന്‍ നടിയെ പ്രശംസിച്ചു.
'ഭാഗമതി', 'ജനതാ ഗാരേജ്' എന്നീ തെലുങ്ക് സിനിമകളില്‍ നേരത്തെ ഉണ്ണിമുകുന്ദന്‍ അഭിനയിച്ചിട്ടുണ്ട്.നടന്‍ രവി തേജയെ നായകനാക്കി രമേശ് വര്‍മ്മ സംവിധാനം ചെയ്യുന്ന 'ഖിലാഡി'യിലും ശക്തമായ വേഷത്തില്‍ ഉണ്ണി എത്തിയിരുന്നു.