ശരത് കുമാര്‍ എന്ന നാടകക്കാരന്‍ സിനിമാ നടന്‍ ആയത് 5 വര്‍ഷം മുമ്പ്:അപ്പാനി ശരത്

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 3 മാര്‍ച്ച് 2022 (17:07 IST)

അങ്കമാലി ഡയറീസ് റിലീസ് ആയിട്ട് ഇന്നേക്ക് അഞ്ചു വര്‍ഷം. ആന്റണി വര്‍ഗീസ്, അന്ന രേഷ്മ രാജന്‍, അപ്പാനി ശരത് പോലെ ഒരു പിടി താരങ്ങളെ സമ്മാനിച്ച ലിജോ ജോസ് പെല്ലിശ്ശേരി. ശരത് കുമാര്‍ എന്ന നാടകക്കാരന്‍ അപ്പാനി ശരത് എന്ന സിനിമ നടനായിട്ട് ഇന്നേക്ക് 5 വര്‍ഷം എന്നാണ് അപ്പാനി ശരത് പറയുന്നത്.

അപ്പാനി ശരത്തിന്റെ വാക്കുകള്‍

ശരത് കുമാര്‍ എന്ന നാടകക്കാരന്‍ അപ്പാനി ശരത് എന്ന സിനിമ നടനായിട്ട് ഇന്നേക്ക് 5 വര്‍ഷം, ഏതൊരു മനുഷ്യനേയും പോലെ എന്റെ ആഗ്രഹമായിരുന്ന 'സിനിമ' മോഹം യാഥാര്‍ഥ്യമായിട്ടും ഇന്നേക്ക് അഞ്ചു വര്‍ഷം തികയുന്നു. 'അങ്കമാലി ഡയറീസ്' ന് നന്ദി.. അപ്പാനി രവിയെ എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ച ലിജോ ചേട്ടനും, ഫ്രൈഡേ ഫിലിംസിലൂടെ സിനിമയെ ഞങ്ങള്‍ക്ക് തന്ന വിജയ് ചേട്ടനും, ചെമ്പന്‍ ചേട്ടനും നന്ദി... അന്ന് എങ്ങനെയാണോ കൂടെ നിന്ന് പ്രോത്സാഹനം തന്ന് ഇന്ന് ഇവിടെ വരെ എത്തിച്ചത് അതിന് പ്രേക്ഷകരായ നിങ്ങളോട് ഒത്തിരി നന്ദി..എന്നും കൂടെ ഉണ്ടാവണം, പ്രാര്‍ത്ഥിക്കണം..എന്ന് നിങ്ങളില്‍ ഒരാളായ
അപ്പാനി ശരത്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :