ആളാകെ മാറി, പുത്തന്‍ മേക്കോവറുമായി പാര്‍വതി തിരുവോത്ത്, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 30 സെപ്‌റ്റംബര്‍ 2023 (15:20 IST)
മലയാളി സിനിമ പ്രേമികളുടെ മനസ്സില്‍ എന്നും പാര്‍വതി തിരുവോത്തിന്റെ കഥാപാത്രങ്ങള്‍ക്ക് പ്രത്യേക സ്ഥാനമുണ്ട്.പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന തങ്കലാന്‍ എന്ന സിനിമയുടെ തിരക്കിലായിരുന്നു നേരത്തെ പാര്‍വതി തിരുവോത്ത്. മലയാളികളുടെ പ്രിയതാരത്തിന്റെ ഇപ്പോള്‍ മോളിവുഡില്‍ കാണാനില്ല. നടിയുടെ വ്യത്യസ്ത ലുക്കിലുള്ള പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.
മുമ്പിലുള്ള മുടി ഒരുപോലെ കട്ട് ചെയ്ത രീതിയിലാണ് പാര്‍വതിയുടെ മേക്കോവര്‍. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മുടി മുറിച്ചിട്ടില്ലെന്നും ഹെയര്‍ ബാങ്സ് വെച്ചതാണെന്നും ആരാധകര്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ആയി എഴുതുന്നു.
ബ്ലാക്ക് ആന്റ് വൈറ്റ് ഔട്ട്ഫിറ്റാണ് ഫോട്ടോഷൂട്ട് ചിത്രങ്ങളില്‍ നടിയെ കാണാന്‍ ആകുന്നത്. വൈറ്റ് ഷര്‍ട്ടും ബ്ലാക്ക് പാന്റും അണിഞ്ഞ് സൂപ്പര്‍ ലുക്കിലാണ് താരം. കണ്ണിന് ഹൈലൈറ്റ് നല്‍കിയാണ് മേക്കപ്പ് ഇട്ടിരിക്കുന്നത്. ലൂസ് വൈറ്റ് ഷര്‍ട്ടിന് മുകളിലായി ഒരു ബെല്‍റ്റും നല്‍കിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :