1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Pappan

ഇതാണ് പോലീസ്, യൂണിഫോമില്‍ സുരേഷ് ഗോപി, 'പാപ്പന്‍' ഉടനെത്തും

പാപ്പന്‍
വലിയൊരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും സംവിധായകന്‍ ജോഷിയും ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍.ഇപ്പോഴിതാ ഉടന്‍ തിയറ്ററുകളിലെത്തുമെന്ന് സുരേഷ് ഗോപി. സെക്കന്‍ഡ് ലുക്കും പുറത്തിറങ്ങി.
സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രമായ പാപ്പന്റെ ഡബ്ബിങ് ജോലികള്‍ പുരോഗമിക്കുകയാണ്.എബ്രഹാം മാത്യൂസ് പാപ്പന്‍ ഐപിഎസ്' എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്.ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
'ചേട്ടത്തി'...റാഫിയുടെ വിളി ഇപ്പോഴും ഓര്‍ക്കുന്നു, വിവാഹ ചിത്രങ്ങളുമായി അശ്വതി ശ്രീകാന്ത്