സുരേഷ് ഗോപിയുടെ എക്കാലത്തെയും മികച്ച ഓപണിംഗ്, 'പാപ്പന്‍' കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 1 ഓഗസ്റ്റ് 2022 (14:57 IST)
കടുവയ്ക്ക് പിറകെ എത്തിയ സുരേഷ് ഗോപിചിത്രം പാപ്പനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തിയേറ്ററിലേക്ക് ആളെ എത്തിക്കാന്‍ രണ്ട് സിനിമകള്‍ക്കുമായി. ആദ്യത്തെ മൂന്ന് ദിവസങ്ങള്‍ കൊണ്ട് തന്നെ 10 കോടിക്ക് മുകളില്‍ കളക്ഷന്‍ സ്വന്തമാക്കാന്‍ പാപ്പന്‍ എന്ന ജോഷി ചിത്രത്തിനായി.
ഇതുവരെ 11.56 കോടിയാണ് സിനിമ നേടിയതെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ആദ്യദിനം ചിത്രം 3.16 കോടിയും രണ്ടാം ദിനം 3.87 കോടിയും സ്വന്തമാക്കാന്‍ സുരേഷ് ഗോപി-ഗോകുല്‍ സുരേഷ് ചിത്രത്തിനായി.7.03 കോടി നേടാനായത് സുരേഷ് ഗോപിയുടെ കരിയറില്‍ തന്നെ വലിയ നേട്ടമായി മാറി. അദ്ദേഹത്തിന്റെ എക്കാലത്തെയും മികച്ച ഓപണിംഗ് കളക്ഷനുകളില്‍ ഒന്നാണ് ഇതൊന്നും പറയപ്പെടുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :