1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Paappan

ടിനിയുടെ ആദ്യ ജോഷി ചിത്രം,എന്നും ഓര്‍ത്തു വെക്കാനുള്ള ഒരു കഥാപാത്രമായിരിക്കുമെന്ന് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍

Paappan Official Trailer | Suresh Gopi | Joshiy | Nyla Usha | David Kachappilly | R J Shaan
പാപ്പന്‍ റിലീസിന് ഇനി 4 നാളുകള്‍ കൂടി. ജൂലൈ 29ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. സിനിമയിലെ പ്രധാന കഥാപാത്രങ്ങളുടെ ക്യാരക്ടര്‍ പോസ്റ്ററുകള്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കുന്നുണ്ട്. ഇപ്പോഴിതാ ടിനി ടോം അവതരിപ്പിക്കുന്ന സോമന്‍ എന്ന കഥാപാത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി.
 
'ടിനി യുടെ ആദ്യ ജോഷി സര്‍ ചിത്രമാണ് പാപ്പന്‍. എന്നും ഓര്‍ത്തു വെക്കാനുള്ള ഒരു കഥാപാത്രമായിരിക്കും സോമന്‍.'- പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ കുറിച്ചു.
 
എബ്രഹാം മാത്യൂ മാത്തന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ?ഗോപി അവതരിപ്പിക്കുന്നത്. ഗോകുല്‍ സുരേഷും ചിത്രത്തിലുണ്ട്. രണ്ടാളും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണിത്.
 
ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് റേഡിയോ ജോക്കിയും തിരക്കഥാകൃത്തുമായ ആര്‍ ജെ ഷാന്‍ ആണ് രചന നിര്‍വഹിച്ചിരിക്കുന്നത്.
 ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ് ശ്യാം ശശിധരന്‍. സംഗീതം ജേക്‌സ് ബിജോയ്
 
 
അടുത്ത ലേഖനം
തിങ്കളാഴ്ച നിശ്ചയത്തിന് രണ്ടാം ഭാഗം,കുഞ്ചാക്കോ ബോബന്‍ ചിത്രം 'പത്മിനി' പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ ചിത്രീകരണം