ഇനി ഒടിടി ലോകത്ത് ചിലതൊക്കെ സംഭവിക്കും, പുത്തന്‍ പ്രഖ്യാപനവുമായി ഷാരൂഖ് ഖാന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 15 മാര്‍ച്ച് 2022 (17:04 IST)

ബോളിവുഡിലെ താര രാജാവ് ഷാരൂഖ് ഖാന്‍ പുതിയ സംരംഭവുമായി ആരാധകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ്.സ്വന്തമായൊരു ഒടിടി പ്ലാറ്റ്‌ഫോം നടന്‍ ആരംഭിച്ചു.എസ്ആര്‍കെ പ്ലസ് എന്ന് പേരു നല്‍കിയിരിക്കുന്ന ഒടിടി പ്ലാറ്റ്‌ഫോമിന്റെ ലോഗോയും നടന്‍ പുറത്തുവിട്ടു.Kuch kuch hone wala hai, ki duniya mein. pic.twitter.com/VpNmkGUUzM
ഇനി ഒടിടി ലോകത്ത് ചിലതൊക്കെ സംഭവിക്കും എന്ന് പറഞ്ഞുകൊണ്ടാണ് ഷാറൂഖ് പുതിയ പ്രഖ്യാപനവുമായി എത്തിയത്.കരണ്‍ ജോഹര്‍, അനുരാഗ് കശ്യപ് തുടങ്ങി ബോളിവുഡിലെ താരങ്ങളെല്ലാം അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :