യുക്രെയ്‌ൻ അധിനിവേശം: റഷ്യൻ ടിവി ഷോകൾ പിൻവലിക്കാനൊരുങ്ങി നെറ്റ്‌ഫ്ലിക്‌സ്

അഭിറാം മനോഹർ| Last Modified ചൊവ്വ, 1 മാര്‍ച്ച് 2022 (19:46 IST)
തങ്ങളുടെ ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്ന് റഷ്യൻ ടിവി ഷോകൾ പിൻവലിക്കാനൊരുങ്ങി നെറ്റ്‌‌ഫ്ലിക്‌സ്. റഷ്യ-യുക്രെയ്‌ൻ യുദ്ധം കൊടുമ്പി‌രി കൊള്ളുന്ന സാഹചര്യത്തിലാണ് നെറ്റ്‌ഫ്ലിക്‌സ് തീരുമാനം. റഷ്യയുടെ ഇരുപതോളം ടിവി ഷോകളാകും നെറ്റ്‌ഫ്ലിക്‌സ് ഒഴിവാക്കുക.

യുക്രൈനില്‍ അധിനിവേശം നടത്തുന്ന റഷ്യയുടെ മാധ്യമ വിഭാഗങ്ങളെ പിന്തുണക്കാനാവില്ലെന്നാണ് നെറ്റ്ഫ്‌ളിക്‌സിന്‍റെ അഭിപ്രായം. കഴിഞ്ഞ വർഷം മുതലാണ് റഷ്യൻ ടിവി ഷോകൾ നെറ്റ്‌ഫ്ലിക്സിലെത്തുന്നത്. നിലവിൽ റഷ്യയില്‍ നെറ്റ്ഫ്‌ളിക്‌സിന് പത്ത് ലക്ഷം വരിക്കാര്‍ മാത്രമാണുള്ളത്.

മെറ്റാ, മൈക്രോസോഫ്ട്, ഗൂഗിള്‍ എന്നിങ്ങനെയുള്ള സ്ഥാപനങ്ങളും സമാന നടപടികളാണ് റഷ്യന്‍ മാധ്യമങ്ങള്‍ക്ക് എതിരേ സ്വീകരിച്ചിരിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :