കാത്തിരിപ്പിന് വിരാമം, 'ഓപ്പറേഷന്‍ ജാവ' സീ ഫൈവില്‍, ആദ്യം തന്നെ സിനിമ കണ്ട് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി

കെ ആര്‍ അനൂപ്| Last Updated: ശനി, 15 മെയ് 2021 (10:04 IST)

സിനിമ പ്രേമികളുടെ കാത്തിരിപ്പിന് വിരാമം. ഓപ്പറേഷന്‍ ജാവ സീ ഫൈവില്‍ സ്ട്രീമിംഗ് ആരംഭിച്ചു. സംവിധായകന്‍ തരുണ്‍ മൂര്‍ത്തിയാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം ഒരിക്കല്‍ കൂടി സിനിമ സീ ഫൈവിലൂടെ കണ്ടു.

'അവസാനം അവന്‍ വന്നു.ഓപ്പറേഷന്‍ ജാവ സീ ഫൈവില്‍ സ്ട്രീമിംഗ് ആരംഭിച്ചു'- തരുണ്‍ മൂര്‍ത്തി കുറിച്ചു.

വേള്‍ഡ് ടെലിവിഷന്‍ പ്രീമിയറായി മെയ് 15ന് വൈകുന്നേരം 7 മണിക്ക് സീ കേരളം ചാനലിലൂടെ പ്രദര്‍ശനത്തിനെത്തും.സീ കേരളമാണ് സാറ്റലൈറ്റ് അവകാശങ്ങള്‍ സ്വന്തമാക്കിയത്. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ സീ 5 സ്ട്രീമിംഗ് അവകാശങ്ങളും നേരത്തെ തന്നെ നേടിയിരുന്നു.

75 ദിവസത്തോളം തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. രണ്ടു മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് സംഭവിക്കുമെന്ന ഉറപ്പ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി നല്‍കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :