മമ്മൂട്ടിയുടെ 'വണ്‍' നെറ്റ്ഫ്‌ലിക്‌സിലേക്ക്, തിയേറ്ററിലെത്തി ഒരുമാസത്തിനകം ചിത്രത്തിന് ഒ.ടി.ടി റിലീസ്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 23 ഏപ്രില്‍ 2021 (14:56 IST)

നെറ്റ്ഫ്‌ലിക്‌സ് റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ വണ്‍.ഏപ്രില്‍ 27 ന് സ്ട്രീമിംഗ് ആരംഭിക്കും. മാര്‍ച്ച് 26 ന് തിയേറ്ററുകളിലെത്തിയ ചിത്രം ഒരുമാസത്തിനകം ഒ.ടി.ടി പ്ലാറ്റ്‌ഫോമിലേക്ക് എത്തുകയാണ്.

ഇക്കഴിഞ്ഞ ദിവസമായിരുന്നു തിയേറ്ററുകളില്‍ 30 ദിവസം വിജയകരമായി പ്രദര്‍ശിപ്പിച്ചതിന്റെ സന്തോഷം നിര്‍മാതാക്കള്‍ പങ്കുവെച്ചത്.

മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ റിലീസ് എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു വണ്ണിന്.റൈറ്റ് ടു റീകാള്‍ എന്ന വിഷയം പ്രേക്ഷകരുടെ മനസ്സിലേക്ക് എത്തിക്കാന്‍ സിനിമയ്ക്കായി. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്.

വൈദി സോമസുന്ദരം ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ഗോപിസുന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.ഇച്ചായിസ് പ്രൊഡക്ഷന്‍സാണ് സിനിമ നിര്‍മ്മിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :