1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Not coming back in cinema for near future Amir khan explains

അടുത്തൊന്നും സിനിമയിലേക്ക് ഒരു മടക്കമില്ല: തീരുമാനത്തിലുറച്ച് ആമിർ ഖാൻ

Aamir khan
സിനിമ അഭിനയരംഗത്തേക്ക് അടുത്തൊന്നും തന്നെ മടങ്ങിവരില്ലെന്ന് പ്രഖ്യാപിച്ച് ആമിര്‍ഖാന്‍. ലാല്‍ സിംഗ് ഛദ്ദ എന്ന സിനിമയുടെ പരാജയത്തിന് ശേഷമാണ് താരം സിനിമയില്‍ നിന്നും മാറിനില്‍ക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഒരു മികച്ച സ്‌ക്രിപ്റ്റ് ലഭിച്ചാല്‍ താരം വൈകാതെ അഭിനയത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. ഇത് തള്ളികൊണ്ടാണ് സിനിമയില്‍ നിന്നും അല്പകാലത്തേക്ക് മാറിനില്‍ക്കാനുള്ള തന്റെ തീരുമാനം ആമിര്‍ വിശദമാക്കിയത്.
 
പഞ്ചാബി സിനിമയായ ജാട്ട 3യുടെ ട്രെയിലര്‍ ലോഞ്ചിനിടെയാണ് ആമിര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കുറഞ്ഞത് ഒന്നര വര്‍ഷക്കാലത്തേക്കെങ്കിലും സിനിമകള്‍ ഒന്നും തന്നെ ചെയ്യേണ്ടതില്ല എന്നാണ് തന്റെ തീരുമാനമെന്ന് സൂപ്പര്‍ താരം പറയുന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് ഇപ്പോള്‍ ആഗ്രഹിക്കുന്നതെന്നും മാനസികമായി കൂടി തയ്യാറാകുമ്പോള്‍ മാത്രമെ ഇനിയൊരു സിനിമ ഉണ്ടാകുവെന്നും താരം പറയുന്നു.
 
അടുത്ത ലേഖനം
കാണണമെന്ന് പറഞ്ഞു, അനിയനെപ്പോലെ കണ്ട് സാഗറിനോട് ജോജു പറഞ്ഞത്