ഇത് അന്‍വര്‍ ഹുസൈന്റെ രണ്ടാം വരവ് !'ആറാം പാതിര കഥ' എന്താണ് ? ചിത്രീകരണം അടുത്തവര്‍ഷം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (08:56 IST)

കുഞ്ചാക്കോ ബോബന്റെ അന്‍വര്‍ ഹുസൈന്‍ എന്ന കഥാപാത്രത്തിന്റെ തിരിച്ചുവരാനായി കാത്തിരിക്കുകയാണ് ആരാധകര്‍. ആറാം പാതിരക്ക് തുടക്കം ആയോ എന്നാണ് ചിലര്‍ ചോദിക്കുന്നത്.അഞ്ചാം പാതിരയുടെ വാര്‍ഷിക ദിനത്തിലാണ് ആറാം പാതിരാ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പ്രഖ്യാപിച്ചത്. എന്നാല്‍ ഇത് തുടര്‍ച്ച ചിത്രം അല്ലെന്നും അന്‍വര്‍ ഹുസൈന്റെ പുതിയ അന്വേഷണവുമായി ബന്ധപ്പെട്ട് ചിത്രമാണെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.

രണ്ടാം ഭാഗം തന്നെ ഉണ്ടാകുമെന്ന സൂചന നല്‍കിയിരിക്കുകയാണ് സംവിധായകന്‍. ലിസ്റ്റിന്‍ സ്റ്റീഫനും മിഥുന്‍ മാനുവല്‍ തോമസിനുമൊപ്പമുള്ള ചിത്രം കുഞ്ചാക്കോ ബോബനും പങ്കുവെച്ചിട്ടുണ്ട്.

2020ലെ ബമ്പര്‍ ഹിറ്റായി മാറിയ അഞ്ചാം പാതിര 2023-ല്‍ ആറാം പാതിരാ ആകുമ്പോള്‍ പുതിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :