ആദ്യദിനം ബേസില്‍ ചിത്രം എത്ര നേടി ?'പാല്‍തു ജാന്‍വര്‍' കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified ശനി, 3 സെപ്‌റ്റംബര്‍ 2022 (15:09 IST)
ബേസില്‍ ജോസഫിന്റെ റിയലിസ്റ്റിക് കോമഡി ഡ്രാമ 'പാല്‍തു ജാന്‍വര്‍' പ്രദര്‍ശനം തുടരുകയാണ്. സിനിമയുടെ ആദ്യ ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്.
ചിത്രം ആദ്യ ദിനം തന്നെ 70- 75 ലക്ഷം രൂപ നേടി എന്നാണ് റിപ്പോര്‍ട്ട്.മികച്ച ഓപ്പണിംഗ് ആണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.

'പല്‍ത്തു ജന്‍വാര്‍' സെപ്റ്റംബര്‍ 2 ന് തിയേറ്ററുകളില്‍ എത്തി.

നവാഗതനായ സംഗീത് പി രാജന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജോണി ആന്റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയാ കുറുപ്പ് തുടങ്ങിയവരാണ് മറ്റു പ്രധാനവേഷങ്ങളില്‍ എത്തുന്നത്.

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഓവര്‍സീസ് റൈറ്റ്‌സ് സ്റ്റാര്‍ ഹോളിഡേ ഫിലിമിസും പ്ലേ ഫിലിമിസും ചേര്‍ന്ന് സ്വന്തമാക്കി.







അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :