ഫിറ്റ്‌നസ് ഡിമാന്‍ഡ് ചെയ്യുന്ന സിനിമകളാണ് ഇനി വരുന്നത്:നിവിന്‍ പോളി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 19 ജൂലൈ 2022 (11:55 IST)
നിവിന്‍ പോളി (Nivin Pauly), ആസിഫ് അലി (Asif Ali) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 'മഹാവീര്യര്‍' (Mahaveeryar) റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ തന്റെ പുതിയ സിനിമകളെ കുറിച്ച് ഒരു സൂചന നല്‍കി നിവിന്‍ പോളി. ഇതുവരെ കാണാത്ത രൂപത്തിലാകും നടന്‍ പ്രത്യക്ഷപ്പെടുക. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാക്കും ഇനി അങ്ങോട്ടൊന്ന് നടന്‍ പറഞ്ഞു.

സിനിമയിലെത്തി 12 വര്‍ഷം പൂര്‍ത്തിയാക്കുന്ന നിവിന്‍ പോളിയെ തേടി ഫിറ്റായി ഇരിക്കുന്നത് ഡിമാന്‍ഡ് ചെയ്യുന്ന കഥാപാത്രങ്ങള്‍ തേടിയെത്തിയിട്ടില്ല. ഇക്കാര്യം നടന്‍ തന്നെയാണ് പറഞ്ഞത്. എന്നാല്‍ ഇനി വരുന്ന സിനിമകള്‍ ഫിറ്റ്‌നസ് ഡിമാന്‍ഡ് ചെയ്യുന്ന സിനിമകളാണ്. അതിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാവും ഇനിയങ്ങോട്ട് എന്ന് നിവിന്‍ പോളി പറഞ്ഞു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :