'കടുവ' മുതല്‍ 'ബര്‍മുഡ' വരെ, ജൂലൈയിലെ പ്രധാന റിലീസുകള്‍, ട്രെയിലറുകള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 6 ജൂലൈ 2022 (13:07 IST)
കടുവ

'കടുവ' ജൂലൈ 7ന് അതായത് നാളെ മുതല്‍ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് പൃഥ്വിരാജും നിര്‍മ്മാതാക്കളും അറിയിച്ചു.
പ്യാലി

'പ്യാലി'യുടെ ടൈറ്റില്‍ സോങും ട്രെയിലറും കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. ജൂലൈ എട്ടിന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമ നിര്‍മ്മിച്ചിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസും എന്‍.എഫ് വര്‍ഗീസ് പിക്‌ചേഴ്സും ചേര്‍ന്നാണ്.
കുറി
വിഷ്ണു ഉണ്ണികൃഷ്ണന്‍ ആദ്യമായി പോലീസ് യൂണിഫോമില്‍ എത്തുന്ന ചിത്രമാണ് 'കുറി'(kuri movie). ജൂലൈ 8-ന് റിലീസ് പ്രഖ്യാപിച്ച സിനിമയിലെ ട്രെയിലര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു.
ഇലവീഴാപൂഞ്ചിറ

സൗബിന്‍ ഷാഹിര്‍ നായകനാവുന്ന പുതിയ ചിത്രം ഇലവീഴാപൂഞ്ചിറ റിലീസിനൊരുങ്ങുന്നു.ജോസഫ്, നായാട്ട് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടിയായ ഷാഹി കബീര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയില്‍ സൗബിന്‍ പോലീസ് വേഷത്തില്‍ എത്തുന്നു. ജൂലൈ 15നാണ് റിലീസ്.

മഹാവീര്യര്‍
നിവിന്‍ പോളി,ആസിഫ് അലി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ ചിത്രമാണ് മഹാവീര്യര്‍.എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന സിനിമ ജൂലൈ 21ന് പ്രദര്‍ശനത്തിനെത്തും.
ബര്‍മുഡ


ടി.കെ രാജീവ്കുമാര്‍ സംവിധാനം ചെയ്യുന്ന ബര്‍മുഡ
ജൂലായ് 29ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.ബര്‍മ്മുഡ ടീസറുകള്‍ സീരീസായി വരും ദിവസങ്ങളിലും പുറത്തുവരും.'കാണാതായതിന്റെ ദുരൂഹത' എന്ന ടാഗ് ലൈനൊടെയാണ് ചിത്രം പ്രഖ്യാപിച്ചത്. ഹാസ്യത്തിന് പ്രാധാന്യമുള്ള സിനിമയില്‍ ഇന്ദുഗോപന്‍ എന്ന കഥാപാത്രത്തെയാണ് ഷെയ്ന്‍ അവതരിപ്പിക്കുന്നത്. എസ്ഐ ജോഷ്വ എന്ന കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :