1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Nikhila Vimal at DYFI collection Centre

Nikhila Vimal: ആര്‍എസ്എസിനൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിഖില വിമല്‍; സത്യാവസ്ഥ ഇതാണ്

തളിപ്പറമ്പ് കളക്ഷന്‍ സെന്ററിലാണ് നിഖില വിമല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയത്

Nikhila Vimal
Nikhila Vimal

Nikhila Vimal: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ഒട്ടേറെ വ്യാജ വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അതിലൊന്നാണ് നടി നിഖില വിമലിനെ ആര്‍എസ്എസില്‍ ചേര്‍ത്തത് ! ഇടതുപക്ഷ സഹയാത്രികയായ നിഖില വിമല്‍ വയനാട്ടിലേക്കുള്ള അവശ്യ സാധനങ്ങള്‍ ശേഖരിക്കുന്ന ഡി.വൈ.എഫ്.ഐയുടെ കളക്ഷന്‍ സെന്ററില്‍ ഇരിക്കുന്ന ചിത്രങ്ങളും വീഡിയോയുമാണ് സംഘപരിവാര്‍ ഹാന്‍ഡിലുകള്‍ വ്യാജ പ്രചരണത്തിനായി ഉപയോഗിക്കുന്നത്. 

സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചരണം
സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജ പ്രചരണം
 
'ആര്‍എസ്എസിനൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നടി നിഖില വിമല്‍' എന്ന ക്യാപ്ഷനോടെയാണ് സംഘപരിവാര്‍ പ്രൊഫൈലുകള്‍ ഈ വീഡിയോ പ്രചരിപ്പിക്കുന്നത്. എന്നാല്‍ സത്യാവസ്ഥ അറിയുന്ന മലയാളികള്‍ ഈ വ്യാജപ്രചരണത്തെ പൊളിക്കാന്‍ ഒന്നിച്ചിറങ്ങി. പാളിപ്പോയെന്ന് മനസിലായതോടെ സംഘപരിവാര്‍ പ്രൊഫൈലുകള്‍ നിഖിലയുടെ വീഡിയോ നീക്കം ചെയ്തു തുടങ്ങിയിട്ടുണ്ട്. 
 

തളിപ്പറമ്പ് കളക്ഷന്‍ സെന്ററിലാണ് നിഖില വിമല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയത്. രാത്രി വൈകിയും മറ്റ് വളണ്ടിയര്‍മാര്‍ക്കൊപ്പം നിഖില വിമല്‍ പാക്കിങ്ങ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ് നിഖില വിമല്‍.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
എല്ലാം ഒരു രാത്രി കൊണ്ട് നഷ്ടപ്പെടുന്നത് ചിന്തിക്കാന്‍ പോലും കഴിയുന്നില്ല: അഭിരാമി സുരേഷ്