1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Urvashi rautela on bathroom video

അത് ലീക്കായ ബാത്ത് റൂം ക്ലിപ്പല്ല, സിനിമയ്ക്ക് വേണ്ടി ചെയ്തത്: ഉർവശി റൗട്ടേല

Urvashi Rautela
Urvashi Rautela
സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ബാത്ത് റൂം വീഡീയോ തന്റേത് തന്നെയെന്ന് സ്ഥിരീകരിച്ച് നടി ഉര്‍വശി റൗട്ടേല. എന്നാല്‍ ഇവ സ്വകാര്യദൃശ്യങ്ങള്‍ അല്ലെന്നും പുതിയ സിനിമയ്ക്ക് വേണ്ടി ചിത്രീകരിച്ചവയാണെന്നും താരം പറഞ്ഞു. അതേസമയം ഈ ദൃശ്യങ്ങള്‍ പുറത്തായതില്‍ അസ്വസ്ഥയാണെന്നും താരം പറഞ്ഞു.
 
 ആ ക്ലിപ്പ് എന്റെ വ്യക്തിജീവിതത്തില്‍ നിന്നുള്ളതല്ല. എങ്കിലും ഈ ദൃശ്യങ്ങള്‍ പുറത്തുവന്നതില്‍ ഞാന്‍ അസ്വസ്ഥയാണ്. ഘുസ്‌പൈഠിയ എന്ന സിനിമയിലെ ദൃശ്യനഗ്‌ളാണവ. ഒരു സ്ത്രീയും യഥാര്‍ഥ ജീവിതത്തില്‍ ഇങ്ങനെയുള്ള സാഹചര്യത്തിലൂടെ കടന്നുപോകരുത് എന്നാണ് ആഗ്രഹം. ഉര്‍വശി പറഞ്ഞു.
 
 ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഉര്‍വശി റൗട്ടേലയുടെ ബാത്ത് റൂം രംഗങ്ങള്‍ എന്ന പേരില്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ബാത്ത് റൂമില്‍ കുളിക്കാനായി എത്തുന്ന ഉര്‍വശി വസ്ത്രം മാറുന്നതായിരുന്നു വീഡിയോ. വീഡിയോ ഡീപ് ഫേയ്ക്കാണെന്നും അല്ല സിനിമയുടെ പ്രമോഷന്റെ ഭാഗമാണെന്നും ഇതിന് പിന്നാലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനിടെയാണ് വിഷയത്തില്‍ നടി സ്ഥിരീകരണവുമായി എത്തിയിരിക്കുന്നത്.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
മുഖക്കുരു മാറ്റാൻ ചെമ്പരത്തി ചായയോ? നയൻതാരയുടെ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ ഡോക്ടർ, പോസ്റ്റ് കളഞ്ഞ് നടി