1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Sujatha Mohan Facebook Post

'നിങ്ങളെ രക്ഷിച്ചവര്‍ നിങ്ങളുടെ മതക്കാരോ, നിങ്ങളുടെ അച്ഛന്റെ പാര്‍ട്ടിക്കാരോ അല്ല': പുതിയ തലമുറയ്ക്കുള്ള നിര്‍ദേശവുമായി ഗായിക സുജാത മോഹന്‍

Sujatha Mohan
നിങ്ങളെ രക്ഷിച്ചവര്‍ നിങ്ങളുടെ മതക്കാരോ, നിങ്ങളുടെ അച്ഛന്റെ പാര്‍ട്ടിക്കാരോ അല്ലെന്ന കുറിപ്പുമായി ഗായിക സുജാത മോഹന്‍. വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തിലായിരുന്നു സുജാത മോഹന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവച്ചത്. പുതിയ തലമുറയോടാണ് സുജാതയുടെ വിലപ്പെട്ട നിര്‍ദേശം. ഇത് കണ്ട് നിങ്ങള്‍ വളരണമെന്നും സുജാത കുറിപ്പില്‍ പറയുന്നു. ഉയര്‍ന്ന ഉദ്യോഗസ്ഥനാകാനല്ല ശ്രമിക്കേണ്ടതെന്നും നല്ലൊരു മനുഷ്യനാകാനാണ് ശ്രമിക്കേണ്ടതെന്നും അവര്‍ പറയുന്നു.
 
സുജാത മോഹന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
 
'മക്കളെ... നിങ്ങളെ ഇന്ന് ഈ രക്ഷിച്ച് കൊണ്ടുപോകുന്നവര്‍ നിങ്ങളുടെ മതത്തില്‍ ഉള്ളവരല്ല, നിങ്ങളുടെ അച്ഛന്റെ പാര്‍ട്ടിക്കാരല്ല, നിങ്ങളുടെ ചോരയല്ല...നിങ്ങളുടെ ആരുമല്ല...ഇത് കണ്ടു നിങ്ങള്‍ വളരുക...നിങ്ങളുടെ സഹജീവികളെ സ്‌നേഹിച്ചു നിങ്ങള്‍ വളരുക...നിങ്ങള്‍ വളരുമ്‌ബോള്‍ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്‌ബോള്‍ നീങ്ങള്‍ പറയണം.... ഡോക്ടര്‍ ആവണം എന്‍ജിനീയര്‍ ആവണം എന്നല്ല. 'നല്ലൊരു മനുഷ്യന്‍' ആവണമെന്ന്.
വയനാടിനൊപ്പം, പ്രാര്‍ഥനകളോടെ...'
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
Nikhila Vimal: ആര്‍എസ്എസിനൊപ്പം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന നിഖില വിമല്‍; സത്യാവസ്ഥ ഇതാണ്