എന്നും തിണ്ണയിൽ വന്നിരിക്കാനാവില്ല, പ്രശ്നത്തിന് ശാശ്വതപരിഹാരം വേണം, കെഎസ്ആർടിസി ആസ്ഥാനം വളഞ്ഞ് സിഐടിയു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 20 ജൂണ്‍ 2022 (14:23 IST)
ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധം ശക്തമാക്കി ഇടതു സംഘടനകൾ. സിഐടിയുവിൻ്റെ നേതൃത്വത്തിൽ കെഎസ്ആർടിസി ആസ്ഥാനം വളഞ്ഞുകൊണ്ടാണ് ഇടതുസംഘടനകളും പ്രത്യക്ഷസമരത്തിലേക്ക് കടന്നിരിക്കുന്നത്.

വനിതാ ജീവനക്കാർ അടക്കം 300ലേറെ പേരാണ് സമരത്തിനിറങ്ങിയത്. ഉപരോധസമ്മരം തുടങ്ങും മുൻപ് എത്തിയ ജീവനക്കാർ മാത്രമാണ് ഓഫീസിന് അകത്തുള്ളത്. വേറെ നിവർത്തി ഇല്ലാത്തതുകൊണ്ടാണ് സമരം ചെയ്യുന്നതെന്നും ശമ്പളത്തിനായി എന്നും ഈ തിണ്ണയിൽ വന്നിരിക്കാനാവില്ലെന്നും സിഐടിയു സംസ്ഥാന പ്രസിഡൻ്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.27 വരെ സമരം തുടരുമെന്നും അതിനകം പ്രശ്നത്തിന് പരിഹാരം കണ്ടില്ലെങ്കിൽ അനിശ്ചിതകാലസമരവുമായി മുന്നോട്ട് പോകുമെന്നും ആനത്തലവട്ടം ആനന്ദൻ വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :