വരുന്നു, ലസ്റ്റ് സ്റ്റോറീസ് സീസൺ 2

അഭിറാം മനോഹർ| Last Modified ഞായര്‍, 30 ജനുവരി 2022 (12:07 IST)
പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയ നെറ്റ്ഫ്‌ളിക്സ് ആന്തോളജി ചിത്രമായ ലസ്റ്റ് സ്റ്റോറീസിന്റെ രണ്ടാം സീസൺ ഒരുങ്ങുന്നു.കഴിഞ്ഞ നവംബര്‍ മുതല്‍ നിര്‍മ്മാതാക്കള്‍ ആന്തോളജിയുടെ രണ്ടാം സീസണ്‍ നിര്‍മ്മിക്കുന്നതിന്റെ ചര്‍ച്ചകളിലാണെന്നാണ് സൂചനകൾ.

രണ്ടാം ഭാഗത്തിൽ ഏതെല്ലാം അഭിനേതാക്കളായിരിക്കും ഉണ്ടാവുക എന്നതടക്കമുള്ള കാര്യങ്ങൾ പുറത്തുവിട്ടിട്ടില്ല. 2022 പകുതിയോടെ ചിത്രീകരണം ആരംഭിക്കാനാണ് നിലവില്‍ തീരുമാനം ആയിരിക്കുന്നത്. സീസണ്‍ 2ല്‍ നടി കൊങ്കണ സെന്‍ ഷര്‍മ്മയും ഭാഗമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ.

കരണ്‍ ജോഹര്‍, സോയ അക്തര്‍, അനുരാഗ് കശ്യപ്, ദിബാകര്‍ ബാനര്‍ജി എന്നിവരാണ് 2018ലെ ആന്തോളജി സീരീസ് സംവിധാനം ചെയ്തത്. രാധിക ആപ്‌തേ, കിയാര അദ്വാനി, ഭൂമി പട്‌നേകര്‍, മനീഷ കൊയ്രാള, വിക്കി കൗശല്‍, നീല്‍ ഭൂപാലാം, നേഹ ദുപിയ, സഞ്ജയ് കപൂര്‍ എന്നിവരായിരുന്നു സീരീസിലെ അഭിനേതാക്കള്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :