'അനുഗ്രഹീതന്‍ ആന്റണി' സംവിധായകന്റെ പുതിയ ചിത്രം, 'സാമുവലിന്റെ ഉത്തമഗീതം' ചിത്രീകരണം ആരംഭിച്ചു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (13:01 IST)

മലയാളത്തില്‍ നിന്ന് വരാനിരിക്കുന്ന ആന്തോളജി ചിത്രമാണ് മധുരം ജീവാമൃത ബിന്ദു.ഷംസു സെയ്ബ, അപ്പു ഭട്ടതിരി, പ്രിന്‍സ് ജോയ്, ജെനിത് കാച്ചപ്പിള്ളി എന്നീ സംവിധായകരുടെ നാല് ചിത്രങ്ങള്‍ ഉണ്ടാകും. ഇതിലെ മൂന്നാമത്തെ ഹസ്വചിത്രം സംവിധാനം പ്രിന്‍സ് ജോയ് ആണ്. സാമുവലിന്റെ ഉത്തമഗീതം എന്നാണ് പേരിട്ടിരിക്കുന്നത്. ഈ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.

സംവിധാനം ചെയ്യുന്ന 'ജെസ്സി' ചിത്രീകരണം പൂര്‍ത്തിയായി.23 ഫീറ്റ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അര്‍ജുന്‍ രവീന്ദ്രന്‍ നിര്‍മ്മിക്കുന്ന മധുരം ജീവാമൃതബിന്ദു എന്ന ചിത്രം അവതരിപ്പിക്കുന്നത് സംവിധായകന്‍ സിദ്ധിഖ് ആണ്.മണിയറയിലെ അശോകന്‍, നിഴല്‍, അനുഗ്രഹീതന്‍ ആന്റണി, മറിയം വന്നു വിളക്കൂതി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകരാണ് നാലുപേരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :