1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Nayanthara - Vignesh Shivan Romantic Photos

കണ്ണെടുക്കാന്‍ തോന്നുന്നില്ല; റൊമാന്റിക്കായി വിക്കിയും നയന്‍സും, ഹണിമൂണ്‍ ചിത്രങ്ങള്‍

Nayanthara - Vignesh Shivan Romantic Photos കണ്ണെടുക്കാന്‍ തോന്നുന്നില്ല; റൊമാന്റിക്കായി വിക്കിയും നയന്‍സും
നയന്‍താര-വിഘ്‌നേഷ് ശിവന്‍ ദമ്പതികളുടെ ഹണിമൂണ്‍ ചിത്രങ്ങള്‍ പുറത്ത്. തായ്‌ലന്‍ഡിലാണ് ഇരുവരും ഹണിമൂണ്‍ ആഘോഷിക്കുന്നത്. തായ്‌ലന്‍ഡിലെ റിസോര്‍ട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ വിഘ്‌നേഷ് ശിവനാണ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്. 
പരസ്പരം വാരിപുണര്‍ന്ന് നില്‍ക്കുന്ന നയന്‍സിനേയും വിക്കിയേയുമാണ് ചിത്രങ്ങളില്‍ കാണുന്നത്. മഞ്ഞയില്‍ അതീവ സുന്ദരിയായാണ് ആരാധകരുടെ പ്രിയതാരം നയന്‍സ് നില്‍ക്കുന്നത്. ഇരുവരും മുഖത്തോട് മുഖം ചേര്‍ന്നുനില്‍ക്കുന്ന ചിത്രം ഏറെ ഹൃദ്യമാണ്. 
 
'എന്റെ താരത്തിനൊപ്പം തായ്‌ലന്‍ഡില്‍' എന്നാണ് ചിത്രത്തിനു വിക്കി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. തമിഴില്‍ താരം എന്നാല്‍ ഭാര്യ എന്നാണ് അര്‍ത്ഥം. 
ഇന്നലെയാണ് ഇരുവരും ഹണിമൂണിന് വേണ്ടി തായ്‌ലന്‍ഡിലേക്ക് തിരിച്ചത്. തായ്‌ലന്‍ഡ് യാത്രക്കിടെ ഫ്‌ളൈറ്റില്‍ നിന്നുള്ള താരങ്ങളുടെ ചിത്രം നേരത്തെ പുറത്തുവന്നിരുന്നു.