കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 20 ജൂണ്‍ 2022 (12:58 IST)
ജയസൂര്യയും മഞ്ജുവാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച മേരീ ആവാസ് സുനോ ഒടിടി റിലീസിനൊരുങ്ങുന്നു.ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ജൂണ്‍ 24 മുതല്‍ പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ ട്രെയിലര്‍ ഇന്ന് പുറത്തിറങ്ങും.
2022 മെയ് 13 ന് തിയേറ്ററുകളില്‍ എത്തിയ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
ചിത്രം റേഡിയോ ജോക്കിയുടെ കഥയാണ് പറയുന്നത്.പ്രേക്ഷകരെ ആകര്‍ഷിക്കുന്ന വാക്ചാതുരിയാണ് ജയസൂര്യയുടെ കഥാപാത്രമായ ശങ്കറിന്റെ ആകര്‍ഷണം.ഒരു സാഹചര്യത്തില്‍ ശങ്കറിന്റെ ജീവിതത്തിലേക്ക് രശ്മി എത്തുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്. ജയസൂര്യയുടെ ക്യാപ്റ്റനില്‍ തുടങ്ങി ജയസൂര്യയുടെ തന്നെ മേരി ആവാസ് സുനോ വരെ എത്തി നില്‍ക്കുകയാണ് സംവിധായകന്‍ പ്രജേഷ് സെന്‍.
യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി.രാകേഷാണ് ചിത്രം നിര്‍മിക്കുന്നത്.