അനുബന്ധ വാര്‍ത്തകള്‍
- മകനേ നീയാണെന്റെ സൂപ്പര്‍ഹീറോ, ഋഷിയുടെ ജന്മദിനത്തില് അമ്മ കനിഹ പറയുന്നു, കുറിപ്പ് വായിക്കാം
- നയന്‍താരയെ നെഞ്ചോട് ചേര്‍ത്തു പിടിച്ച് വിക്കി, പിറന്നാള്‍ ആഘോഷം, വീഡിയോ
- രാജമൗലിയുടെ 'ആര്‍ആര്‍ആര്‍'നെ പിന്നിലാക്കി മോഹന്‍ലാലിന്റെ മരക്കാര്‍ !
- കുറുപ്പിനൊപ്പം സൈജു കുറുപ്പ്, 100 കോടി ക്ലബ്ബിലേക്കുള്ള യാത്രയില്‍ സിനിമ
- മരക്കാര്‍ ഓസ്കറിലേക്ക് ?
ആരാണ് നയന്‍താര ? നടിയുടെ ആദ്യകാല ജീവിതം
തെന്നിന്ത്യന്‍ സിനിമയുടെ ലേഡി സൂപ്പര്‍ സ്റ്റാറാണ് നയന്‍താര. നടിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് ആരാധകര്‍. ഡയാന മറിയം കുര്യന്‍ എന്ന നയന്‍താര തിരുവല്ലയിലുള്ള ഒരു ഓര്‍ത്തഡോക്‌സ് സിറിയന്‍ ക്രിസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ചത്.
തിരുവല്ലയില്‍ തന്നെയുള്ള ബാലികാമഠം ഹൈ സ്‌കൂളിലും മാര്‍ത്തോമ കോളേജിലുമായി നടി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
ഇംഗ്ലീഷ് സാഹിത്യത്തിലാണ് നയന്‍താര ബിരുദം എടുത്തത്. പിന്നീട് മാധ്യമ രംഗത്തില്‍ ജോലി നോക്കുകയായിരുന്നു താരം. കൈരളി ടി.വിയില്‍ ഫോണ്‍-ഇന്‍ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ടാണ് കരിയര്‍ തുടങ്ങിയത്.
മനസ്സിനക്കരെ എന്ന മലയാളചലച്ചിത്രത്തിലൂടെ സിനിമാലോകത്ത് നടിയെത്തി. പിന്നീട് തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലെ സിനിമകളിലും താരം അഭിനയിച്ചു.
ചന്ദ്രമുഖി, ഗജിനി, ബില്ല, യാരടീ നീ മോഹിനി, ഇരുമുഖന്‍ തുടങ്ങിയ ചിത്രങ്ങള്‍ നയന്‍താരയുടെ വിജയചിത്രങ്ങളില്‍ ചിലത് മാത്രം.
വിജയ് സേതുപതി, നയന്‍താര,സാമന്ത എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം കാതുവാക്കുള രണ്ടു കാതല്‍ റിലീസിന് ഒരുങ്ങുകയാണ്.