1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Nayanthara original name

നയന്‍താരയുടെ യഥാര്‍ഥ പേര് അറിയുമോ?

Nayanthara
താരസുന്ദരി നയന്‍താരയുടെ ജന്മദിനമാണ് ഇന്ന്. തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് നയന്‍താര. ഡയാന മറിയം കുര്യന്‍ എന്നായിരുന്നു നയന്‍താരയുടെ ആദ്യ പേര്. അഭിനയ രംഗത്തേക്ക് എത്തിയപ്പോള്‍ നയന്‍താര എന്ന പേര് സ്വീകരിച്ചു. പിന്നീട് നിയമപരമായും നയന്‍സ് പേരുമാറ്റി. ഔദ്യോഗിക രേഖകളിലും ഡയാന എന്ന പേരിനു പകരം നയന്‍താര എന്നാക്കി. നയന്‍താരയുടെ 37-ാം ജന്മദിനമാണ് ഇന്ന്. കാമുകന്‍ വിഘ്‌നേഷ് ശിവനൊപ്പമാണ് നയന്‍സ് ജന്മദിനാഘോഷം തുടങ്ങിയത്. ഇരുവരുടെയും വിവാഹം അടുത്ത വര്‍ഷം നടക്കും. ദക്ഷിണേന്ത്യന്‍ സിനിമയില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നാണ് നയന്‍താര അറിയപ്പെടുന്നത്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
'അവള്‍ മറ്റൊരു ലോകത്ത് നക്ഷത്രവെളിച്ചത്തില്‍ നടക്കുന്നു'; ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി മാളവിക മേനോന്‍