1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Nalla Samayam OTT release

'നല്ല സമയം' ട്രെയിലര്‍ ഇന്നെത്തും

ഇര്‍ഷാദ്
സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് നല്ല സമയം. 16 ദിവസം കൊണ്ട് ഒരു കോടി ബജറ്റില്‍ നിര്‍മ്മിച്ച ചിത്രം ഇനി ഒ.ടിടിയില്‍ റിലീസിന് ഒരുങ്ങുന്നു. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് സിനിമയുടെ പുതിയ ട്രെയിലര്‍ പുറത്തുവരും.
 
നല്ല സമയം ഏപ്രില്‍ 15ന് (Saina Play) സൈന പ്ലേയില്‍ സ്ട്രീമിങ് ആരംഭിക്കും.
 
ഒമര്‍ ലുലുവിന്റെ 6-ാമത്തെ സിനിമയാണ് നല്ല സമയം. ഡിസംബര്‍ 30നാണ് തിയേറ്ററുകളില്‍ എത്തിയത്.ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ട്രെയിലര്‍ എന്ന് ചൂണ്ടിക്കാണിച്ചാണ് എക്‌സൈസ് കേസ് എടുത്തിരുന്നു. അതിനു പിന്നാലെ ചിത്രം തിയേറ്ററുകളില്‍ നിന്ന് പിന്‍വലിക്കുകയും ചെയ്തു. വിധി വന്നതിന് പിന്നാലെ ചിത്രം ഒ.ടി.ടി യില്‍ റിലീസ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
 
ഹാപ്പി വെഡിങ് എന്ന ചിത്രത്തില്‍ സ്‌പോട്ട് എഡിറ്ററായി വന്ന രതിന്‍ രാധാകൃഷ്ണനാണ് നല്ല സമയത്തിന്റെ എഡിറ്റര്‍.
 
വിജീഷ്, ജയരാജ് വാരിയര്‍ തുടങ്ങിയവരുംഒമര്‍ ലുലുവിന്റെ നല്ല സമയം എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ജയറാമും കാളിദാസും ഒന്നിച്ചൊരു സിനിമ എപ്പോള്‍ ? ഉത്തരം ഇവിടെയുണ്ട് !