Bad Boys; ഒമര്‍ ലുലുവിന്റെ പുതിയ സിനിമ

രേണുക വേണു| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2023 (13:28 IST)

പുതിയ സിനിമയെ കുറിച്ചുള്ള പ്രഖ്യാപനവുമായി സംവിധായകന്‍ ഒമര്‍ ലുലു. ചിത്രത്തിന്റെ പേര് ഫെയ്‌സ്ബുക്കിലൂടെ ഒമര്‍ പങ്കുവെച്ചു. Bad Boys എന്നാണ് ചിത്രത്തിന്റെ പേര്. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. തിയറ്ററില്‍ അടിച്ചുപൊളിച്ച് കാണാന്‍ പറ്റുന്ന അടിപൊളി പടമായിട്ടാണ് പുതിയ ചിത്രം പ്ലാന്‍ ചെയ്യുന്നതെന്ന് ഒമര്‍ പറഞ്ഞു. അതേസമയം, നല്ല സമയം എന്ന ചിത്രമാണ് ഒമറിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. ചിത്രം തിയറ്ററുകളില്‍ പരാജയമായിരുന്നു. നല്ല സമയം ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :