നിര്‍മ്മാതാവിന്റെ കാര്യം കാര്യമോര്‍ത്ത് വിഷമിക്കുന്നവരോട്, 'നല്ല സമയം' സംവിധായകന്‍ ഒമര്‍ ലുലുവിന് പറയാനുള്ളത് ഇതാണ് !

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 3 ജനുവരി 2023 (15:08 IST)
16 ദിവസം മാത്രമാണ് നല്ല സമയം എന്ന സിനിമ ഷൂട്ട് ചെയ്തതെന്നും ഒരുകോടി രൂപയാണ് ബജറ്റ് എന്നും ഒമര്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ ഒ.ടി.ടിയില്‍ അതില്‍ കൂടുതല്‍ ചോദിക്കുന്നുണ്ടെന്നും ടെലിവിഷന്‍ ഡബ് റെറ്റ്‌സ് ഒക്കെ വേറെ കിട്ടും എന്നും നിര്‍മ്മാതാവിന്റെ കാര്യം കാര്യമോര്‍ത്ത് വിഷമിക്കുന്നവരോടാണ് ഇക്കാര്യം പറയുന്നത് എന്നും സംവിധായകന്‍ ഒമര്‍ ലുലു സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കോര്‍ട്ട് ഓര്‍ഡര്‍ വന്നശേഷം ആകും ഒ.ടി.ടി റിലീസ്.
''നല്ല സമയം'സിനിമയുടെ തിയേറ്റര്‍ പ്രദര്‍ശനം ഇന്നലത്തോടെ അവസാനിപ്പിച്ചു,ഫിലിം ഹിറ്റായാലും പരാജയപെട്ടാലും നമ്മള്‍ വീണ്ടും സിനിമ ചെയ്യും അവസ്ഥകള്‍ മാറും എന്ന് മാത്രം.
എല്ലാ തരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന ഒരു നല്ല സിനിമയുമായി എനിക്ക് തിരിച്ച് വരാന്‍ സാധിക്കട്ടെ.നല്ല സമയം എനിക്ക് പുതിയ ഒരു അനുഭവം ആയിരുന്നു എല്ലാവര്‍ക്കും നന്ദി'-ഒമര്‍ ലുലു കുറിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :