അനുബന്ധ വാര്‍ത്തകള്‍
- പിരിയുന്നു...സുഹൃത്തായി തുടരും: മേതില്‍ ദേവിക
- മുകേഷ്-മേതിൽ ദേവിക വിവാഹമോചന വാർത്ത: എംഎൽഎയ്ക്കെതിരെ ഗാർഹികപീഡനത്തിന് കേസെടുക്കണമെന്ന് ബിന്ദുകൃഷ്ണ
- ആറ് മാസം മാത്രം ആയുസുണ്ടായിരുന്ന ആദ്യ വിവാഹം; പിന്നീട് മുകേഷുമായി കടുത്ത പ്രണയത്തില്‍, ഒടുവില്‍ മലയാള സിനിമാലോകത്തെ ഞെട്ടിച്ച വേര്‍പിരിയല്‍
- ദേവികയെ വിവാഹം കഴിക്കുമ്പോള്‍ മുകേഷിന് 53 വയസ്; ഇരുവരും തമ്മില്‍ 17 വയസിന്റെ വ്യത്യാസം
- കുറച്ചുകാലമായി മുകേഷും മേതില്‍ ദേവികയും ഒരുമിച്ചല്ല ! ഇരുവരും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്
മുകേഷിന്റെ രാഷ്ട്രീയത്തോട് ദേവികയ്ക്ക് വിയോജിപ്പ്, രാഷ്ട്രീയത്തിലെ വിവാദങ്ങള്‍ മുകേഷ് വരുത്തിവച്ചതെന്ന് ദേവിക; ഒടുവില്‍ വിവാഹമോചനം
ഒരു ഭര്‍ത്താവ് എന്ന നിലയില്‍ മുകേഷ് പരാജയമായിരുന്നെന്ന് തുറന്നടിച്ച് നര്‍ത്തകി മേതില്‍ ദേവിക. മുകേഷ് നല്ല മനുഷ്യനാണ്. സ്നേഹിക്കാനൊക്കെ അറിയാവുന്ന മനുഷ്യന്. എന്നാല്‍, നല്ല ഭര്‍ത്താവ് അല്ലെന്നും ദേവിക പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു ദേവിക ഇക്കാര്യം തുറന്നുപറഞ്ഞത്.
മുകേഷിലെ രാഷ്ട്രീയക്കാരനോട് ദേവികയ്ക്ക് വിയോജിപ്പുണ്ടായിരുന്നെന്നാണ് പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ തന്നെ അതിന്റെ വരുംവരായ്കള്‍ അദ്ദേഹം തന്നെ അനുഭവിക്കണമെന്ന് പറഞ്ഞിരുന്നു. രാഷ്ട്രീയത്തിലെ വിവാദങ്ങളെല്ലാം അദ്ദേഹം തന്നെ വരുത്തിവച്ചതാണ്. അത് തിരുത്താനൊന്നും അദ്ദേഹം തയ്യാറല്ലെന്നും ദേവിക കുറ്റപ്പെടുത്തി.
കുടുംബജീവിതം നല്ല രീതിയില്‍ കൊണ്ടുപോകാന്‍ മുകേഷിന് സാധിച്ചില്ല. ജീവിതത്തില്‍ അദ്ദേഹം നല്ലൊരു ഭര്‍ത്താവായിരുന്നില്ല. എട്ടുവര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തെ എനിക്ക് മനസിലാക്കാന്‍ സാധിച്ചില്ല. ഇനി മനസിലാക്കാന്‍ സാധിക്കുമെന്നും തോന്നുന്നില്ല. അതുകൊണ്ടാണ് വിവാഹമോചനമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്നും മേതില്‍ ദേവിക പ്രതികരിച്ചു. രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ചു പോകുന്ന സാഹചര്യമല്ലെന്ന് തോന്നിയതിനാലാണ് ഇങ്ങനെയൊരു തീരുമാനമെന്നും ദേവിക കൂട്ടിച്ചേര്‍ത്തു. മുകേഷ് ഇതിനോട് പ്രതികരിച്ചിട്ടില്ല.