അനുബന്ധ വാര്‍ത്തകള്‍
- മുകേഷ്-മേതിൽ ദേവിക വിവാഹമോചന വാർത്ത: എംഎൽഎയ്ക്കെതിരെ ഗാർഹികപീഡനത്തിന് കേസെടുക്കണമെന്ന് ബിന്ദുകൃഷ്ണ
- ആറ് മാസം മാത്രം ആയുസുണ്ടായിരുന്ന ആദ്യ വിവാഹം; പിന്നീട് മുകേഷുമായി കടുത്ത പ്രണയത്തില്‍, ഒടുവില്‍ മലയാള സിനിമാലോകത്തെ ഞെട്ടിച്ച വേര്‍പിരിയല്‍
- ദേവികയെ വിവാഹം കഴിക്കുമ്പോള്‍ മുകേഷിന് 53 വയസ്; ഇരുവരും തമ്മില്‍ 17 വയസിന്റെ വ്യത്യാസം
- കുറച്ചുകാലമായി മുകേഷും മേതില്‍ ദേവികയും ഒരുമിച്ചല്ല ! ഇരുവരും വേര്‍പിരിയുന്നതായി റിപ്പോര്‍ട്ട്
- റിലയൻസ് എനർജി കമ്പനികളിൽ ഡയറക്ടറായി ആനന്ദ് അംബാനി
പിരിയുന്നു...സുഹൃത്തായി തുടരും: മേതില്‍ ദേവിക
മുകേഷുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്ന് പരസ്യമാക്കി നര്‍ത്തകി മേതില്‍ ദേവിക. മുകേഷിനോട് തനിക്ക് വ്യക്തിവൈരാഗ്യമൊന്നും ഇല്ലെന്നും ദേവിക പറഞ്ഞു. പുറത്തുകേള്‍ക്കുന്ന ഗോസിപ്പുകള്‍ ശരിയല്ലെന്നും വിവാഹബന്ധം വേര്‍പ്പെടുത്തിയാലും നല്ല സുഹൃത്തുക്കളായി തുടരുമെന്നും മേതില്‍ ദേവിക വ്യക്തമാക്കി. മുകേഷിന്റെ കുടുംബത്തോട് തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും ദേവിക പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു മേതില്‍ ദേവികയുടെ പ്രതികരണം. താന്‍ മനസിലാക്കിയിടത്തോളം മുകേഷ് നല്ല മനുഷ്യനാണ്. സ്നേഹിക്കാനൊക്കെ അറിയാവുന്ന മനുഷ്യനാണ്. എന്നാല്‍, രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ അതിന്റെ വരുംവരായ്മകള്‍ അദ്ദേഹം തന്നെ അനുഭവിക്കണമെന്ന് താന്‍ പറഞ്ഞിരുന്നതായും മേതില്‍ ദേവിക പറഞ്ഞു. എറണാകുളത്തെ അഭിഭാഷകന് വഴി മുകേഷിന് മേതില്‍ ദേവിക വക്കീല്‍ നോട്ടീസ് അയച്ചിട്ടുണ്ട്.